രണ്ടാഴ്ചയായിട്ടും സിദ്ദു ഊർജവകുപ്പിന്റെ ചുമതലയേറ്റില്ല
01:22 AM Jun 22, 2019 | Deepika.com
ചണ്ഡിഗഡ്: പഞ്ചാബിൽമന്ത്രിസഭാ പുനഃസംഘടന കഴിഞ്ഞിട്ട് രണ്ടാഴ്ചയായിട്ടും ഊർജ വകുപ്പിന്റെ ചുമതല മന്ത്രി നവജ്യോത് സിദ്ദു ഏറ്റെടുത്തിട്ടില്ല. മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി കടുത്ത ഭിന്നത തുടരുന്ന സിദ്ദുവിനെ തദ്ദേശസ്വയംഭരണം, ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകളിൽനിന്നു മാറ്റിയാണ് ഊർജ വകുപ്പ് നല്കിയത്.