ന്യൂഡൽഹി: പാർലമെന്റ് കാന്റീനിലേക്ക് കൊണ്ടുവന്ന കോഴിയിറച്ചി ഗേറ്റിന് തൊട്ടടുത്ത് കാക്കകൾ കൊത്തിപ്പറിക്കുന്നു. പാർലമെന്റ് കാന്റീനിലേക്ക് പ്രവേശിപ്പിക്കുന്ന ഭക്ഷ്യസാമഗ്രികൾ ഉൾപ്പെടെ റെയ്സീന റോഡിൽ നിന്നും റിസപ്ഷൻ ഗേറ്റിന് തൊട്ടടുത്ത് ഇറക്കിവച്ച് സെക്യൂരിറ്റി പരിശോധന പൂർത്തിയാക്കിയാണ് അകത്തേക്ക് കടത്തിവിടുന്നത്. അങ്ങനെ പ്ലാസ്റ്റിക് ബാഗുകളിലാക്കി കാന്റീനിലേക്ക് കൊണ്ടുവന്ന കോഴിയിറച്ചി റിസപ്ഷൻ ഗേറ്റിന് സമീപം പരിശോധനയ്ക്ക് വച്ചിരിക്കുന്നിടത്താണ് കാക്കകൾ കൊത്തിപ്പറിക്കുന്നത് കണ്ടത്.
കാക്കകളുടെ പരിശോധനയ്ക്കുശേഷവും കോഴിയിറച്ചി ബാഗുകൾ അകത്തേക്ക് കൊണ്ടുപോയി.
പാർലമെന്റ് കാന്റീനിൽ വിളന്പുന്ന ചിക്കൻ കാക്കപ്പാതി
01:22 AM Jun 22, 2019 | Deepika.com