മസ്തിഷ്കജ്വരം: മരണം 115 ആയി
12:14 AM Jun 20, 2019 | Deepika.com
മുസാഫർനഗർ: ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 115 ആയി. അതിനിടെ, ചൊവ്വാഴ്ച രാത്രി 20 കുട്ടികൾകൂടി രോഗലക്ഷണങ്ങളുമായി എസ്കെഎംസിഎച്ച് ആശുപത്രിയിൽ ചികിത്സ തേടി. ജൂൺ ഒന്നുമുതൽ 372 കുട്ടികൾ സർക്കാർ ആശുപത്രിയിലും 146 കുട്ടികൾ കേജരിവാൾ ആശുപത്രിയിലുമായാണ് ചികിത്സ തേടിയെത്തിയത്. ഇതിനിടെ, ഈസ്റ്റ് ചന്പാരൻ ജില്ലയിൽ ഇന്നലെ മസ്തിഷ്കജ്വരം ബാധിച്ച് ഒരു കുട്ടികൂടി മരിച്ചു.