പ്ര​ചാ​ര​ണ​ത്തി​ന് അ​ധി​കം തു​ക, സ​ണ്ണി ദേവലി​നെ​തി​രേ ന​ട​പ​ടി​ക്കു സാ​ധ്യ​ത

12:14 AM Jun 20, 2019 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ​​​​തി​​​​ലും അ​​​​ധി​​​​കം തു​​​​ക ചെ​​​​ല​​​​വി​​​​ട്ട ന​​​​ട​​​​ൻ സ​​​​ണ്ണി ദേവലി​​​​നെ​​​​തി​​​​രേ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത.

70 ല​​​​ക്ഷം രൂ​​​​പ ചെ​​​​ല​​​​വി​​​​ടാ​​​​ൻ അ​​​​നു​​​​മ​​​​തി​​​​യു​​​​ള്ള സ്ഥാ​​​​ന​​​​ത്ത് സ​​​​ണ്ണി ദേവൽ 86 ല​​​​ക്ഷം ചെ​​​​ല​​​​വി​​​​ട്ട​​​​താ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചു. ബി​​​​ജെ​​​​പി ടി​​​​ക്ക​​​​റ്റി​​​​ൽ പ​​​​ഞ്ചാ​​​​ബി​​​​ലെ ഗു​​​​രു​​​​ദാ​​​​സ്പു​​​​രി​​​​ൽ​​​​നി​​​​ന്നാ​​​​ണു സ​​​​ണ്ണി ദേവൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. പ്ര​​​​മു​​​​ഖ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് സു​​​​നി​​​​ൽ ജാ​​​​ഖി​​​​നെ 80,000 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​​​ണു സ​​​​ണ്ണി ദേവൽ പരാജയപ്പെടുത്തിയത്.