ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ടു സൈനികർക്കു വീരമൃത്യു
12:46 AM Jun 19, 2019 | Deepika.com
ശ്രീനഗർ: കാഷ്മീരിലെ പുൽവാമ ജില്ലയിൽ സൈനികവാഹനത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. 44 രാഷ്ട്രീയ റൈഫിൾസിന്റെ വാഹനത്തിനു നേർക്ക് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഒന്പതു ജവാന്മാർക്കും രണ്ടു നാട്ടുകാർക്കും പരിക്കേറ്റിരുന്നു.