രണ്ടു ജയ്ഷ് ഭീകരരെ വധിച്ചു; ജവാനു വീരമൃത്യു
12:46 AM Jun 19, 2019 | Deepika.com
ശ്രീനഗർ: പുൽവാമ ആക്രമണത്തിൽ പ്രതിയായ ഭീകരൻ ഉൾപ്പെടെ രണ്ടു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. അനന്ത്നാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. സജാദ് ഭട്ട്, തൗസീഫ് ഭട്ട് എന്നിവരാണു കൊല്ലപ്പെട്ട ഭീകരർ. സജാദ് ഭട്ടിനാണു പുൽവാമ ആക്രമണത്തിൽ പങ്കുള്ളത്.