ശ്രീനഗർ: കാഷ്മീരിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ ഒരു ബസ് ഡ്രൈവർക്കും ട്രാഫിക് പോലീസുകാരനും സൈനികരുടെ മർദനമേറ്റു.
സ്കൂൾ ബസ് ഡ്രൈവറെ പട്ടാളക്കാരൻ മർദിക്കുന്നതു കണ്ട് കുട്ടികൾ ഞെട്ടിത്തരിച്ചിരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡ്രൈവർ അങ്കിളിനെ അടിച്ചെന്നു വീഡിയോയിൽ കുട്ടികൾ പറയുന്നുണ്ട്. ഡ്രൈവർ ഗുൽസാർ അഹമ്മദ് റാത്തറിനാണ് ഷോപിയാനിലെ സവോരയിൽ വച്ച് മർദനമേറ്റത്.
സൈനികവാഹനം കടന്നു പോകുന്നതിനായി ഗതാഗതം നിയന്ത്രിക്കാത്തതിനാണ് ട്രാഫിക് പോലീസുകാരനു മർദനമേറ്റത്. നൗഗാമിലായിരുന്നു സംഭവം. തലമുറിഞ്ഞ് ചോര ഒലിക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
പോലീസുകാരനെയും ബസ് ഡ്രൈവറെയും സൈനികർ മർദിച്ചതായി പരാതി
12:45 AM Jun 19, 2019 | Deepika.com