പുതിയ ഇന്നിംഗ്സിനു തുടക്കം കുറിക്കുന്നു: രാഹുൽ ഗാന്ധി

12:49 AM Jun 18, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട​ൻ എം​പി​യാ​യി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി നാ​ലാ​മ​തും ലോ​ക്സ​ഭാ അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. പ​തി​നേ​ഴാം ലോ​ക്സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തു​ന്ന​തി​നു മു​ൻ​പേ രാ​ഹു​ൽ ത​ന്‍റെ വ​സ​തി​യി​ൽ അ​മ്മ സോ​ണി​യ ഗാ​ന്ധി​യു​മാ​യും സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു മു​ന്നോ​ടി​യാ​യി താ​ൻ പു​തി​യ ഇ​ന്നിം​ഗ്സി​നു തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്നു രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. ലോ​ക്സ​ഭാം​ഗം എ​ന്ന നി​ല​യി​ൽ എ​ന്‍റെ നാ​ലാ​മ​ത്തെ അ​വ​സ​ര​മാ​ണി​ത്. ഇ​ത്ത​വ​ണ വ​യ​നാ​ട് മ​ണ്ഡ​ല​ത്തെ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന താ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തോ​ടെ ഒ​രു പു​തി​യ ഇ​ന്നിം​ഗ്സി​നാ​ണു തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്നാ​ണ് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്ത​ത്. രാ​ഹു​ൽ​ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ലും അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന വീ​ഡി​യോ ദൃ​ശ്യം പോ​സ്റ്റ് ചെ​യ്തി​രു​ന്നു.