ന്യൂഡൽഹി: അമിത് ഷായുടെ തന്നെ ആവശ്യപ്രകാരമാണ് ജെ.പി. നഡ്ഡയെ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ബിജെപി അധ്യക്ഷ പദവിയിൽ അമിത് ഷാ അഞ്ചു വർഷം വിജയകരമായി തുടർന്നു. ഇപ്പോൾ ആഭ്യന്തര മന്ത്രിയായതിനാൽ മറ്റാരെയെങ്കിലും ചുമതല ഏൽപിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ബിജെപി പാർലമെന്ററി ബോർഡാണു നഡ്ഡയെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്- രാജ്നാഥ് വിശദീകരിച്ചു.പാർട്ടി ഏൽപിച്ച ദൗത്യം ആത്മാർഥയോടെ നിറവേറ്റുമെന്നു വർക്കിംഗ് പ്രസിഡന്റായി നിയമിതനായ നഡ്ഡ പറഞ്ഞു.
എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ നഡ്ഡ ഹിമാചൽ പ്രദേശിൽ എംഎൽഎയും മന്ത്രിയുമായിരുന്നു. പാറ്റ്ന സർവകലാശാലയിൽനിന്ന് ബിഎ, എൽഎൽബി ബിരുദങ്ങൾ നേടി. പാറ്റ്ന സെന്റ് സേവ്യേഴ്സിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബിഹാറിലെ പാറ്റ്നയിൽ 1960 ഡിസംബർ രണ്ടിന് ഡോ. നാരായണ്‍ ലാൽ നയുടെയും കൃഷ്ണയുടെയും മകനായാണു ജനനം. ഡോ. മല്ലികയാണു ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്.
നഡ്ഡ അമിത് ഷായുടെ നോമിനി
12:49 AM Jun 18, 2019 | Deepika.com