തൃണമൂൽ എംഎൽഎ സുനിൽ സിംഗ് ബിജെപിയിൽ ചേർന്നു
12:49 AM Jun 18, 2019 | Deepika.com
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംഎൽഎ സുനിൽ സിംഗും 15 തൃണമൂൽ കൗൺസിലർമാരും ബിജെപിയിൽ ചേർന്നു. ബിജെപി നേതാക്കളായ കൈലാഷ് വിജയവർഗിയ, മുകുൾ റോയി എന്നിവരുടെ സാന്നിധ്യത്തിലാണു സുനിൽ സിംഗും 15 കൗൺസിലർമാരും ബിജെപിയിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസിൽനിന്നു ബിജെപിയിൽനിന്നു ചേർന്ന് ലോക്സഭാംഗമായ അർജുൻ സിംഗിന്റെ ബന്ധുവാണു സുനിൽ സിംഗ്.