പാറ്റ്ന/മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ മസ്തിഷ്കജ്വരം ബാധിച്ചുമരിച്ച കുട്ടികളുടെ എണ്ണം 83 ആയി. ഇന്നലെ രാവിലെയും ഒരു കുട്ടി മരിച്ചു. ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിൽ(എസ്കെഎംസിഎച്ച്) 69 കുട്ടികളും കേജരിവാൾ ആശുപത്രിയിൽ 14 കുട്ടികളുമാണു മരിച്ചത്.
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞാണ്(ഹൈപ്പഗ്ലൈ സീമിയ) ഭൂരിഭാഗം കുട്ടികളും മരിച്ചതെന്നാണ് അധികൃതരുടെ വാദം.
മസ്തിഷ്കജ്വരം : മുസാഫർപുരിൽ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 83 കുട്ടികൾ
12:50 AM Jun 17, 2019 | Deepika.com