"വായു' ഗുജറാത്തിലേക്ക്; തീവ്രത കുറയും

12:50 AM Jun 17, 2019 | Deepika.com
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ തീ​​​വ്ര​​​ത കു​​​റ​​​യു​​​ന്ന വാ​​​യു ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ ഗു​​​ജ​​​റ​​​ാത്ത് തീ​​​ര​​​ത്ത് എ​​​ത്തു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. പോ​​​ർ​​​ബ​​​ന്ത​​​റി​​​നു പ​​​ടി​​​ഞ്ഞാ​​​റ്-​​​തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ് ദി​​​ശ​​​യി​​​ൽ 470 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യും ദ്വാ​​​ര​​​ക​​​യ്ക്ക് തെ​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ് 440 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യും ഭു​​​ജി​​​ന് 545 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ തെ​​​ക്ക് പ​​​ടി​​​ഞ്ഞാ​​​റു​​​മാ​​​ണ് ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ വാ​​​യു സഞ്ചരിക്കുന്ന​​​ത്.

പ​​​ടി​​​ഞ്ഞാ​​​റ് ദി​​​ശ​​​യി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 12 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ലാ​​​ണ് ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ സ​​​ഞ്ചാ​​​രം. തി​​​ങ്കാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ തീ​​​വ്ര​​​ത കു​​​റ​​​ഞ്ഞ് ന്യൂ​​​ന​​​മ​​​ർ​​​ദ​​​മാ​​​യി ഗു​​​ജ​​​റാ​​​ത്ത് തീ​​​രം തൊ​​​ടു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. വ​​​ട​​​ക്ക​​​ൻ ഗു​​​ജ​​​റാ​​​ത്ത്, സൗ​​​രാ​​​ഷ്‌ട്ര-​​​ക​​​ച്ച് മേ​​​ഖ​​​ല​​​യി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മ​​​റ്റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​യ തോ​​​തി​​​ലും മ​​​ഴ ല​​​ഭി​​​ക്കും. ചൊ​​​വ്വാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്തു സാ​​​മ്യം ഭേ​​​ദ​​​പ്പെ​​​ട്ട മ​​​ഴ ല​​​ഭി​​​ക്കു​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.