ഹൈദരാബാദ്: തെലുങ്കാനയിലെ കോൺഗ്രസ് എംഎൽഎ കോമാടിറെഡ്ഡി രാജഗോപാൽ റെഡ്ഡി ബിജെപിയിൽ ചേരുകയാണെന്നു സൂചന നല്കി. തെലുങ്കാനയിലും രാജ്യമൊട്ടാകെയും കോൺഗ്രസ് ദുർഘടാവസ്ഥയിലാണെന്നും കെ. ചന്ദ്രശേഖർ റാവുവിനെ നേരിടാൻ ബിജെപിക്കേ കഴിയൂ എന്നും രാജഗോപാൽ റെഡ്ഡി പറഞ്ഞു.
ടിപിസിസി അധ്യക്ഷൻ എൻ. ഉത്തംകുമാർ റെഡ്ഡിക്കെതിരേയും തെലുങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആർ.സി. ഖുന്തിയയ്ക്കെതിരേയും രാജഗോപാൽ റെഡ്ഡി വിമർശനമുയർത്തി. 12 എംഎൽഎമാർ ടിആർഎസിൽ ചേർന്നതോടെ രാജഗോപാൽ റെഡ്ഡി ഉൾപ്പെടെ ആറ് എംഎൽഎമാരാണു കോൺഗ്രസിൽ അവശേഷിക്കുന്നത്. മുനുഗോഡെ എംഎൽഎയാണു രാജഗോപാൽ റെഡ്ഡി. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഭോംഗീറിൽനിന്നുള്ള കോൺഗ്രസ് എംപിയാണ്. രാജഗോപാൽ റെഡ്ഡി പാർട്ടി വിട്ടാൽ നൽഗോണ്ട ജില്ലയിൽ കോൺഗ്രസിനു തിരിച്ചടിയാകും.
തെലുങ്കാനയിലെ കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്
12:50 AM Jun 17, 2019 | Deepika.com