കല്യാണി: ബംഗാളിൽ തൃണമൂൽ കോൺഗ്രസുകാരനായ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാർട്ടി ഓഫീസിനു പുറത്ത് ഇരിക്കുകയായിരുന്ന മനോരഞ്ജൻ പത്രയാണു കൊല്ലപ്പെട്ടത്. ഹൂഗ്ലി ജില്ലയിലെ ഖാനാകുൽ ബ്ലോക്ക് പഞ്ചായത്ത് സമിതി അംഗമാണ്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയവർമുന്പു സിപിഎം പ്രവർത്തകായിരുന്നുവെന്ന് തൃണമൂൽ എംപി അഭിഷേക് ബാനർജി ആരോപിച്ചു.
ബംഗാളിൽ തൃണമൂൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കൊല്ലപ്പെട്ടു
12:50 AM Jun 17, 2019 | Deepika.com