നീതി ആയോഗിൽ മൂന്നു മുഖ്യമന്ത്രിമാർ എത്തിയില്ല
12:39 AM Jun 16, 2019 | Deepika.com
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത് അധികാരത്തിലെത്തിയശേഷം വിളിച്ചുചേർത്ത നീതി ആയോഗിന്റെ ആദ്യ യോഗത്തിൽ മൂന്നു മുഖ്യമന്ത്രിമാർ എത്തിയില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പങ്കെടുത്തെങ്കിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗം ബഹിഷ്കരിച്ചു. തിരക്കും ആരോഗ്യവും പറഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും യോഗത്തിനെത്തിയില്ല.