ഇറ്റാനഗർ: അരുണാചൽപ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനം എഎൻ-32 ന്റെ വോയ്സ് റിക്കോർഡർ രക്ഷാപ്രവർത്തകർ കണ്ടെത്തി. മരിച്ച വൈമാനികരുടെ മൃതദേഹം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകരെന്ന് വ്യോമസേനാ വക്താവ് രത്നാകർ സിംഗ് പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി വ്യാഴാഴ്ച വ്യോമസേന അറിയിച്ചിരുന്നു. അസാമിലെ ജോർഹട്ടിൽനിന്ന് അരുണാചൽ പ്രദേശിലെ മേചുകയിലേക്ക് പോയ വിമാനം ജൂൺ മൂന്നിനാണ് തകർന്നു വീണത്.
തകർന്ന വ്യോമസേനാ വിമാനത്തിന്റെ വോയ്സ് റിക്കോർഡർ കണ്ടെത്തി
01:30 AM Jun 15, 2019 | Deepika.com