ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; അഞ്ചു പോലീസുകാർക്കു വീരമൃത്യു
01:30 AM Jun 15, 2019 | Deepika.com
സെരായ്കേല-ഖാർസവാൻ: ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ചു പോലീസുകാർ വീരമൃത്യു വരിച്ചുയ തിരുൽദിഹ് മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരും മൂന്നു കോൺസ്റ്റബിൾമാരുമാണു കൊല്ലപ്പെട്ടതെന്ന് എഡിജിപി മുരാരി ലാൽ മീണ പറഞ്ഞു. ജാർഖണ്ഡ്-ബംഗാൾ അതിർത്തിയിലാണു തിരുൽദിഹ്. പോലീസുകാരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ മാവോയിസ്റ്റുകൾ കവർന്നു.