കോൽക്കത്ത: പശ്ചിമബംഗാളിൽ ഡോക്ടർമാരുടെ സമരത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരന്റെ പുത്രനും. മമതയുടെ സഹോദരൻ കാർത്തിക് ബാനർജിയുടെ മകൻ അബേഷ് ബാനർജിയാണ് ഇന്നല സമരത്തിൽ പങ്കെടുത്തത്.
കോൽക്കത്ത കെപിസി മെഡിക്കൽ കോളജിലെ ഡോക്ടറാണ് ഇദ്ദേഹം. കോൽക്കത്ത മേയറും നഗര വികസന മന്ത്രിയുമായ ഫിർഹാദ് ഹക്കിമിന്റെ മകൾ ഷബ്ബയും സമരത്തിൽ പങ്കെടുത്തു.
ഡോക്ടർമാരുടെ സമരത്തിൽ മമതയുടെ സഹോദരപുത്രനും
12:53 AM Jun 15, 2019 | Deepika.com