മാലേഗാവ് സ്ഫോടനം: നാലു പ്രതികൾക്കു ജാമ്യം
12:53 AM Jun 15, 2019 | Deepika.com
മുംബൈ: 2006 മാലേഗാവ് സ്ഫോടനക്കേസിൽ നാലു പ്രതികൾക്കു ബോംബെ ഹൈക്കോടതി ജാമ്യം നൽകി. പ്രതികൾക്കെതിരേയുള്ള ആരോപണം തെളിയിക്കാൻ പ്രഥമദൃഷ്ട്യാ സാധിക്കാത്തതിനാലാണ് ജാമ്യം നൽകിയത്. തെളിവുകളുടെ അഭാവത്തിൽ ഒന്പതു പേരേ നേരത്തെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ധൻ സിംഗ്, ലോകേഷ് ശർമ, മനോഹർ നർവാരിയ, രജേന്ദ്ര ചൗധരി എന്നിവർക്കാണ് ജാമ്യം നൽകിയത്.