ഭുവനേശ്വർ: പ്രത്യേക പദവി എന്ന ആവശ്യത്തിൽ ജെഡി-യു, വൈഎസ്ആർസി കക്ഷികളെ ഒപ്പംകൂട്ടാൻ ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി നീക്കമാരംഭിച്ചു. പാർലമെന്റിൽ ഒരുമിച്ച് നിന്ന് ഇക്കാര്യമുന്നയിക്കാനാണു ബിജെഡിയുടെ നീക്കം. ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ എന്നിവർ തങ്ങളുടെ സംസ്ഥാനത്തിനു പ്രത്യേക പദവി ആവശ്യപ്പെട്ടുവരികയാണ്.
ലോക്സഭയിൽ ബിജെഡി(12), ജെഡി-യു(16), വൈഎസ്ആർസി കക്ഷികൾക്ക് 50 അംഗങ്ങളുണ്ട്. ജെഡി-യു എൻഡിഎയുടെ ഭാഗമാണ്. ബിജെഡി, വൈഎസ്ആർ കോൺഗ്രസ് കക്ഷികൾ ഒരു മുന്നണിയുടെയും ഭാഗമല്ല.
പ്രത്യേക പദവി: ജെഡി-യു, വൈഎസ്ആർസി കക്ഷികളെ ഒപ്പംകൂട്ടാൻ ബിജെഡി നീക്കമാരംഭിച്ചു
12:53 AM Jun 15, 2019 | Deepika.com