മുംബൈ: മഹാരാഷ്ട്ര കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി ബാലാസാഹെബ് തോറാട്ടിനെ തെരഞ്ഞെടുത്തു. കോൺഗ്രസ് വിട്ട രാധാകൃഷ്ണ വിഖെ പാട്ടീലിനു പകരമാണു തോറാട്ടിനെ നിയമിച്ചത്. രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ കടുത്ത എതിരാളിയാണു മുതിർന്ന നേതാവായ തോറാട്ട്. ഇരുവരും അഹമ്മദ്നഗർ ജില്ലക്കാരാണ്. നിയമസഭാ കക്ഷി ഉപനേതാവായിരുന്ന വിജയ് വഡേട്ടിവറിനെ ഗ്രൂപ്പ് ലീഡറാക്കി.
മുഹമ്മദ് ആരിഫ് നസീം ഖാനെ ഉപനേതാവാക്കി. ബാസവ്രാജ് പാട്ടീസ്് ആണ് ചീഫ് വിപ്പ്.
ബാലാസാഹെബ് തോറാട്ട് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ്
12:53 AM Jun 15, 2019 | Deepika.com