ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാഡമി ബാലസാഹിത്യ പുരസ്കാരം മലയത്ത് അപ്പുണ്ണിക്കും യുവപുരസ്കാരം അനുജ അകത്തൂട്ടിനും. ബാലസാഹിത്യത്തിന് നൽകി സംഭാവനകൾ പരിഗണിച്ചാണ് മലയത്ത് അപ്പുണ്ണിക്ക് പുരസ്കാരം. 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ശിശുദിനത്തിന് സമ്മാനിക്കും. അനൂജ അകത്തൂട്ടിന്റെ അമ്മ ഉറങ്ങുന്നില്ല എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
യു.എ ഖാദർ, ഡോ. കെ.എസ് രവികുമാർ, ഇളവൂർ ശ്രീകുമാർ എന്നിവരായിരുന്നു ബാലസാഹിത്യ പുരസ്കാര ജൂറി അംഗങ്ങൾ. ഡോ. ഗീത പുതുശേരി, ഡോ. പി.എസ് രാധാകൃഷ്ണൻ, ഡോ. നെടുമുടി ഹരികുമാർ എന്നിവരായിരുന്നു യുവപുരസ്കാരം തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങൾ.
ആകെ 23 ഭാഷകളിലാണ് യുവപുരസ്കാരം പ്രഖ്യാപിച്ചത്. 35 വയസുവരെയുള്ളവരുടെ ജനുവരി 1വരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. മലയാളം, ഹിന്ദി,തമിഴ് ഉൾപ്പെടെ 11 ഭാഷകളിൽ കവികൾക്കാണ് ഇക്കുറി യുവപുരസ്കാരം ലഭിച്ചത്. യുവപുരസ്കാരം ഇംഗ്ലീഷ് വിഭാഗത്തിൽ ദീവാലി ഇൻ മുസഫർ എന്ന ചെറുകഥാ സമാഹാരത്തിന് തനൂജ് സോളങ്കിക്കാണ് ലഭിച്ചത്. ബാലസാഹിത്യം ഇംഗ്ലീഷ് വിഭാഗത്തിൽ ഇന്ത്യ ത്രൂ ആർക്കിയോളജി: എക്സ്കവേറ്റിംഗ് ഹിസ്റ്ററി എഴുതിയ ദേവിക കരിയപ്പക്കാണ് പുരസ്കാരം.
കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം മലയത്ത് അപ്പുണ്ണിക്കും യുവപുരസ്കാരം അനുജ അകത്തൂട്ടിനും
12:53 AM Jun 15, 2019 | Deepika.com