സ്ഫോടനത്തിൽ പരിക്കേറ്റ സിആർപിഎഫ് ജവാൻ മരിച്ചു
12:53 AM Jun 15, 2019 | Deepika.com
ന്യൂഡൽഹി: നക്സൽ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന സിആർപിഎഫ് ജവാൻ മരിച്ചു. സിആർപിഎഫ് കോബ്രാ വിഭാഗം സേനാംഗമായ സുനിൽ കലീത (32) ആണ് മരിച്ചത്. കഴിഞ്ഞമാസം 28ന് ജാർഖണ്ഡിലെ സെറൈയ്കെലാ ഖർസാൻ ജില്ലയിൽ നക്സലുകൾക്കായുള്ള തെരച്ചിലിനിടെയാണ് നക്സലുകൾ സ്ഥാപിച്ച ബോംബ് പൊട്ടി ജവാനു പരിക്കേറ്റത്. സഹസേനാംഗത്തെ രക്ഷപ്പെടുത്തുന്നതിനിടെയാണു കലിതയ്ക്കു പരിക്കേറ്റത്.