കാഞ്ഞങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വീടും സ്ഥലവും നഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ ദേശീയപാത ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ലാൻഡ് അസൈൻമെന്റ്് ഓഫീസ് ഉപരോധിച്ചു. ദേശീയപാതയ്ക്കു വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് വില തീരുമാനിക്കാതെയും ഗവണ്മെന്റ് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെയും സ്ഥലത്തിന്റെ ഡോക്യുമെന്റ് ഹാജരാക്കാൻ വേണ്ടി നടത്തുന്ന ഹിയറിംഗ് വിശ്വാസവഞ്ചനയെന്ന് ആരോപിച്ചാണ് ഉപരോധിച്ചത്.
കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ അലൈൻമെന്റ്് മാറ്റി കൊടുത്തിട്ടും ജില്ലയിൽ ഒരു അലൈൻമെന്റും മാറ്റാത്തതിൽ ആക്ഷൻ കൗണ്‍സിൽ പ്രതിഷേധിച്ചു. ആക്ഷൻ കമ്മിറ്റി ജില്ലാ വൈസ് പ്രസിഡന്റുമാരായ പവിത്രൻ പിലിക്കോട്, ജുഗേഷ് മാവുങ്കാൽ, ജില്ലാ ജോയിന്റ്് കണ്‍വീനർ രമേഷ് മൂലക്കണ്ടം, മുഹമ്മദ് കുഞ്ഞി കൂളിയങ്കാൽ, ബാബു ചാലിങ്കാൽ, നാരായണൻ നീലേശ്വരം, രത്നാകരൻ തോയമ്മൽ എന്നിവർ നേതൃത്വം നൽകി.
പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചില്ല; ലാന്‍ഡ് അസൈൻമെന്റ് ഓഫീസ് ഉപരോധിച്ചു
01:34 AM Sep 26, 2017 | Deepika.com