വി. മുരളീധരൻ ഡെപ്യൂട്ടി ചീഫ് വിപ്പ്
12:38 AM Jun 13, 2019 | Deepika.com
ന്യൂഡൽഹി: കേന്ദ്ര വിദേശ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ ബിജെപിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ്. കേന്ദ്രമന്ത്രി തവർ ചന്ദ് ഗെലോട്ട് ആകും രാജ്യസഭയിലെ കക്ഷി നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായുള്ള ബിജെപി പാർലമെന്ററി പാർട്ടിയിൽ അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനെന്ന നിലയിലാകും അംഗം. ലോക്സഭയിൽ രാജ്നാഥ് സിംഗും രാജ്യസഭയിൽ പിയൂഷ് ഗോയലും ഉപനേതാക്കളാണ്.