ആഗ്ര: യുപി ബാർ കൗൺസിൽ പ്രസിഡന്റ് ദർവേഷ് സിംഗിനെ സഹപ്രവർത്തകനായ അഭിഭാഷകൻ വെടിവച്ചു കൊന്നു.
മനീഷ് ശർമ എന്നയാളാണു ദർവേഷിനെ വെടിവച്ചു കൊന്നത്. മൂന്നു തവണ നിറയൊഴിച്ചശേഷം ശർമ സ്വയം വെടിവച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണ്.
രണ്ടു ദിവസം മുന്‍പാണു ദർവേഷ് സിംഗ് ബാർ കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണിവർ.
യുപി ബാർ കൗൺസിലിന്റെ ആദ്യ വനിതാ പ്രസിഡന്റിനെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു
12:38 AM Jun 13, 2019 | Deepika.com