കോൽക്കത്ത: പശ്ചിമബംഗാളിലെ രാഷ്ട്രീയ സംഘട്ടനത്തെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ ഉപദേശം ആഴത്തിലുള്ള ഗൂഢാലോചനയെന്നു തൃണമൂൽ കോൺഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു പാർട്ടി നേതൃത്വം കത്തയച്ചു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ പുറത്താക്കി അധികാരം സ്വന്തമാക്കാനുള്ള ബിജെപിയുടെ നീക്കമാണിതെന്നും കത്തിൽ ആരോപിക്കുന്നു. എന്നാൽ, തൃണമൂൽ കോൺഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു ബിജെപി വാദിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരേ തൃണമൂൽ
01:07 AM Jun 11, 2019 | Deepika.com