ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളും ചോർന്നു: സിപിഎം കേന്ദ്രകമ്മിറ്റി

12:18 AM Jun 10, 2019 | Deepika.com
ന്യൂഡൽഹി: കേ​ര​ള​ത്തി​ൽ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​ടെ മാ​ത്ര​മ​ല്ല, ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളി​ലും ഇ​ത്ത​വ​ണ വ​ലി​യ തോ​തി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യെ​ന്നു കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം വി​ല​യി​രു​ത്തി. പ​ര​ന്പ​രാ​ഗ​ത​മാ​യി കി​ട്ടി​യി​രു​ന്ന വി​ശ്വാ​സി​ക​ളു​ടെ വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ കി​ട്ടി​യി​ല്ല. കേ​ര​ള​ത്തി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളു​ടെ വ​ള​രെ​യ​ധി​കം വോ​ട്ടു​ക​ൾ ന​ഷ്ട​മാ​യെ​ന്നു സ​മി​തി വി​ല​യി​രു​ത്തി.

എ​ന്നാ​ൽ, പാ​ർ​ട്ടി അം​ഗ​ങ്ങ​ളി​ൽ നി​ന്നു വ​ലി​യ തോ​തി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണു സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​വ​കാ​ശ​പ്പെ​ട്ട​ത്. സി​പി​എം പ്ലീ​ന തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ​ക്കു വീ​ഴ്ച പ​റ്റി​യെ​ന്നു കേ​ന്ദ്ര​സ​മി​തി​യി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ന​കീ​യാ​ടി​ത്ത​റ വീ​ണ്ടെടു​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു പ്ലീ​ന​ത്തി​ലെ ച​ർ​ച്ച​ക​ൾ. ഇ​തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ണ്ടു പ്ലീ​ന തീ​രു​മാ​ന​ങ്ങ​ൾ സം​സ്ഥാ​ന ഘ​ട​ക​ക​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ല്ല. ന​ട​പ്പാ​ക്കി​യ​തും ന​ട​പ്പാ​ക്കാ​ത്ത​തു​മാ​യ പ്ലീ​ന തീ​രു​മാ​ന​ങ്ങ​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്നു വി​ശ​ദ​മാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് മൂ​ന്നു മാ​സ​ത്തി​ന​കം സം​സ്ഥാ​ന ക​മ്മി​റ്റി​ക​ൾ ന​ൽ​കാ​ൻ കേ​ന്ദ്ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.