ചുമരിടിഞ്ഞുവീണ് നാലു പേർ മരിച്ചു
12:18 AM Jun 10, 2019 | Deepika.com
ധെൻകനൽ: ഒഡീഷയിലെ ധെൻകനലിൽ ആഴ്ച ചന്തയ്ക്കു സമീപം പ്രവർത്തനരഹിതമായിരുന്ന അരിമില്ലിന്റെ ചുമർ ഇടിഞ്ഞുവീണ് നാലു പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. കട്ടക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നു പേരുടെ നില ഗുരുതരമാണ്.