അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ മൂന്നുവയസുകാരിയുടെ മൃതദേഹം വെട്ടിനുറിക്കിയ നിലയിൽ ചവറുകൂനയിൽ കാണപ്പെട്ട സംഭവത്തിൽ രണ്ടു പേരേക്കൂടി അറസ്റ്റ് ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ അസ്ലം കുട്ടികൾക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസിൽ നേരത്തെ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
കേസിലെ പ്രധാന പ്രതി സാഹിദിന്റെ ഭാര്യയെയും സഹോദരനെയുമാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി.
പ്രതികളിൽനിന്ന് കടമായി വാങ്ങിയ 10,000 രൂപ തിരിച്ചു നൽകാത്തതാണ് കൊലപാതകത്തിനു കാരണമെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
അലിഗഡ് കൊലപാതകം: രണ്ടുപേർ കൂടി അറസ്റ്റിൽ
12:32 AM Jun 09, 2019 | Deepika.com