കട്ടപ്പന: നഗര പ്രാണിജന്യ രോഗനിയന്ത്രണവും പകർച്ചവ്യാധി നിയന്ത്രണവും ലക്ഷ്യമിട്ട് കട്ടപ്പന നഗരസഭാ പരിധിയിലുള്ള എല്ലാ ഇതര സംസ്ഥാന തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. നഗരസഭയും താലൂക്ക് ആശുപത്രിയും ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റും ചേർന്നാണ് ക്യാന്പ് സംഘടിപ്പിച്ചത്.
മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ നടന്ന ക്യാന്പ് ചെയർമാൻ മനോജ് എം. തോമസ് ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മെജോ മഹേഷ് വിഷയാവതരണം നടത്തി. കൗണ്‍സിലർമാരായ സിബി പാറപ്പായി, സി.കെ. മോഹനൻ, ജിജി സാബു, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എം. ഫ്രാൻസീസ്, പി.ജി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഇതര സംസ്ഥാനക്കാർക്ക് ആരോഗ്യ പരിശോധന നടത്തി
09:51 PM Sep 25, 2017 | Deepika.com