എല്ലാ സഹായവും ഉറപ്പ്: കേന്ദ്രം

12:00 AM Jun 05, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ വീ​ണ്ടും നി​പ്പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ സ​ഹാ​യ​വും ഉ​റ​പ്പു ന​ൽ​കി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ. ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ നി​ന്നു​ള്ള ആ​റം​ഗ വി​ദ​ഗ്ധ സം​ഘം ഇ​തി​നോ​ട​കം കൊ​ച്ചി​യി​ൽ എ​ത്തി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. നി​പ്പ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ​വി​ധ മു​ൻ​ക​രു​ത​ക​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.കേ​ര​ള​ത്തി​ലും കേ​ന്ദ്ര​ത്തി​ലും ക​ണ്‍ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പ​രി​ഭ്ര​മി​ക്കേ​ണ്ട ഒ​രു സാ​ഹ​ച​ര്യ​വും ഇ​ല്ല. നി​പ്പ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ശാ​സ്ത്രീ​യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ പ​റ​ഞ്ഞു. പ്ര​തി​രോ​ധ മ​രു​ന്നാ​യ മോ​ണോ​ക്ലോ​ണ​ൽ ആ​ന്‍റി​ബോ​ഡി കേ​ര​ള​ത്തി​ലേ​ക്ക​യ​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും ശാ​സ്ത്രീ​യ​മാ​യി ചെ​യ്യും. വ​ന്യ​ജീ​വി വ​കു​പ്പി​നോ​ട് വ​വ്വാ​ലു​ക​ളെ പി​ടി​കൂ​ടി വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​പ്പ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ തു​ട​ങ്ങി​യ ക​ണ്‍ട്രോ​ൾ റൂ​മി​ന്‍റെ ന​ന്പ​ർ : 01123978046 .