രാജ്നാഥ് സിംഗ് സിയാച്ചിനിൽ ; ധീരസൈനികരുടെ മാതാപിതാക്കൾക്കു പ്രതിരോധമന്ത്രിയുടെ നന്ദിക്കുറിപ്പ്

01:13 AM Jun 04, 2019 | Deepika.com
ശ്രീ​​​​ന​​​​ഗ​​​​ർ: പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ‍യ​​​​ർ​​​​ന്ന യു​​​​ദ്ധ​​​ഭൂ​​​​മി​​​​യാ​​​​യ ഇ​​​​ന്ത്യ-​​​​പാ​​​​ക് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സി​​​​യാ​​​​ച്ചി​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. സ​​​​മു​​​​ദ്രോ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 12,000 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ലാ​​​​ണ് സി​​​​യാ​​​​ച്ചി​​​​ൻ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത്.

പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു മൂ​​​​ന്നാം ദി​​​​വ​​​​സ​​​​മാ​​​​ണ് രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് സി​​​​യാ​​​​ച്ചി​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. സിം​​​​ഗി​​​​നൊ​​​​പ്പം ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ൽ ബി​​​​പി​​​​ൻ റാ​​​​വ​​​​ത്തും നോ​​​​ർ​​​​ത്തേ​​​​ൺ ക​​​​മാ​​​​ൻ​​​​ഡ് ക​​​​മാ​​​​ൻ​​​​ഡിം​​​​ഗ് ചീ​​​​ഫ് ര​​​​ൺ​​​​ബീ​​​​ർ സിം​​​​ഗു​​​മു​​​ണ്ട്. സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സ​​​​ല്യൂ​​​​ട്ട് സ്വീ​​​​ക​​​​രി​​​​ച്ച പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി, രാ​​​​ജ്യ​​​​സേ​​​​വ​​​​ന​​​ത്തി​​​നു മ​​​​ക്ക​​​​ളെ ന​​​​ൽ​​​​കി​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ന​​​​ന്ദി കു​​​​റി​​​​പ്പ് അ​​​​യ​​​​യ്ക്കു​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞു.

പ്ര​​​​തി​​​​കൂ​​​​ല സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ന​​​​മ്മു​​​​ടെ സൈ​​​​നി​​​​ക​​​​ർ അ​​​​സാ​​​​മാ​​​​ന്യ ധൈ​​​​ര്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. ഈ ​​​​പൗ​​​​രു​​​​ഷ​​​​ത്തി​​​​നും വീ​​​​ര്യ​​​​ത്തി​​​​നും ഞാ​​​​ൻ അ​​​​ഭി​​​​വാ​​​​ദ്യം അ​​​​ർ​​​​പ്പി​​​​ക്കു​​​​ന്നു. മാ​​​​തൃ​​​​രാ​​​​ജ്യത്തെ കാ​​​​ത്തു​​​​സം​​​ര​​​ക്ഷി​​​ക്കു​​​ന്ന സൈ​​​​നി​​​​ക​​​​രു​​​​ടെ വീ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ഭി​​​​മാ​​​​ന​​​​മു​​ണ്ട്- രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.

ഹി​​​​മാ​​​​ല​​​​യ​​​​ത്തി​​​​ലെ കാ​​​​ര​​​​ക്കോ റം റേ​​​​ഞ്ചി​​​​ലെ സി​​​​യാ​​​​ച്ചി​​​​ൻ മ​​​​ഞ്ഞു​​​​മ​​​​ല​​​​യാ​​​​ണ് ലോ​​​​ക​​​​ത്തി​​​​ൽ സൈ​​​​നി​​​​ക സാ​​​​ന്നി​​​​ധ്യ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ യു​​​​ദ്ധ​​​​ഭൂ​​​​മി. ഹി​​​​മ​​​​പാ​​​​ത​​​​വും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലും ഇ​​​​വി​​​​ടെ നി​​​​ത്യ​​​​സം​​​​ഭ​​​​വ​​​​മാ​​​​ണ്. ശൈ​​​​ത്യ​​​​കാ​​​​ല​​​​ത്ത് ഇ​​​​വി​​​​ടെ താ​​​​പ​​​​നി​​​​ല മൈ​​​​ന​​​​സ് 60 ഡി​​​​ഗ്രി​​​​വ​​​​രെ​​​​യാ​​​​കും.​​​സി​​​​യാ​​​​ച്ചി​​​​ൻ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ, ഇ​​​​തു​​​​വ​​​​രെ 1,100 സൈ​​​​നി​​​​ക​​​​ർ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മു​​​​ൻ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ശ​​​​ര​​​​ത് പ​​​​വാ​​​​ർ, ജോ​​​​ർ​​​​ജ് ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ്, മു​​​​ലാ​​​​യം സിം​​​​ഗ് യാ​​​​ദ​​​​വ്, നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ എ​​​​ന്നി​​​​വ​​​​ർ സി​​​​യാ​​​​ച്ചി​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വാ​​​​ജ്പേ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ജോ​​​​ർ​​​​ജ് ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ് ര​​​​ണ്ട് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ സി​​​​യാ​​​​ച്ചി​​​​നി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്. സി​​​​യാ​​​​ച്ചി​​​​നി​​​​ലെ സൈ​​​​നി​​​​ക​​​​ർ​​​​ക്കു സ്നോ ​​​​ബൈ​​​​ക്ക് വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള ഫ​​​​യ​​​​ൽ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച​​​​തി​​​​ന് ശി​​​​ക്ഷ​​​​യാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി.