യെദിയൂരപ്പയുടെ തട്ടകത്തിൽ ബിജെപിക്കു തിരിച്ചടി

12:28 AM Jun 04, 2019 | Deepika.com
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ ന​​ഗ​​ര ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി.​​എ​​സ്. യെ​​ദി​​യൂ​​ര​​പ്പ​​യു​​ടെ ത​​ട്ട​​ക​​മാ​​യ ഷി​​ക്കാ​​രി​​പു​​ര​​യി​​ൽ ബി​​ജെ​​പി​​ക്കു തി​​രി​​ച്ച​​ടി. ഷി​​ക്കാ​​രി​​പു​​ര മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ലി​​ലെ 23 വാ​​ർ​​ഡു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് 12 സീ​​റ്റ് നേ​​ടി. ബി​​ജെ​​പി​​ക്ക് എ​​ട്ടു സീ​​റ്റാ​​ണു കി​​ട്ടി​​യ​​ത്. മൂ​​ന്നു സ്വ​​ത​​ന്ത്ര​​രും ജ​​യി​​ച്ചു. ഷി​​കാ​​ല​​കൊ​​പ്പ ടൗ​​ൺ പ​​ഞ്ചാ​​യ​​ത്തി​​ലെ 17 സീ​​റ്റു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് ഏ​​ഴു സീ​​റ്റി​​ൽ വി​​ജ​​യ​​ച്ചു. ബി​​ജെ​​പി ര​​ണ്ടും ജെ​​ഡി​​എ​​സ് മൂ​​ന്നും സ്വ​​ത​​ന്ത്ര​​ർ അ​​ഞ്ചും സീ​​റ്റ് നേ​​ടി. ഹോ​​സ​​ന​​ഗ​​ര ടൗ​​ൺ പ​​ഞ്ചാ​​യ​​ത്തി​​ലെ 11 വാ​​ർ​​ഡു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സും ബി​​ജെ​​പി​​യും നാ​​ലു വീ​​തം സീ​​റ്റ് നേ​​ടി. ജെ​​ഡി​​എ​​സി​​ന് മൂ​​ന്നു വാ​​ർ​​ഡ് കി​​ട്ടി.

ശി​​വ​​മോ​​ഗ ജി​​ല്ല​​യി​​ലെ സൊ​​റാ​​ബ ടൗ​​ൺ പ​​ഞ്ചാ​​യ​​ത്തി​​ലും സാ​​ഗ​​ര മു​​നി​​സി​​പ്പി​​ൽ കൗ​​ൺ​​സി​​ലി​​ലും ബി​​ജെ​​പി ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം ന​​ട​​ത്തി. സൊ​​റാ​​ബ​​യി​​ൽ ബി​​ജെ​​പി ആ​​റും കോ​​ൺ​​ഗ്ര​​സ് നാ​​ലും സീ​​റ്റ് നേ​​ടി.

ജെ​​ഡി​​എ​​സും സ്വ​​ത​​ന്ത്ര​​രും ഓ​​രോ സീ​​റ്റും നേ​​ടി. സാ​​ഗ​​ര​​യി​​ലെ 31 വാ​​ർ​​ഡു​​ക​​ളി​​ൽ 16 എ​​ണ്ണം ബി​​ജെ​​പി നേ​​ടി. കോ​​ൺ​​ഗ്ര​​സ് ഒ​​ന്പ​​തി​​ട​​ത്ത് ജ​​യി​​ച്ചു. ജെ​​ഡി​​എ​​സ് ഒ​​രു സീ​​റ്റി​​ലും സ്വ​​ത​​ന്ത്ര​​ർ അ​​ഞ്ചി​​ട​​ത്തും ജ​​യി​​ച്ചു. ശി​​വ​​മോ​​ഗ, ബം​​ഗ​​ളൂ​​രു റൂ​​റ​​ൽ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ 140 വാ​​ർ​​ഡു​​ക​​ളി​​ലെ ഫ​​ലം ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ച​​തി​​ൽ കോ​​ൺ​​ഗ്ര​​സ് 53 എ​​ണ്ണ​​ത്തി​​ൽ വി​​ജ​​യി​​ച്ചു. ബി​​ജെ​​പി 40 വാ​​ർ​​ഡു​​ക​​ളി​​ലും ജെ​​ഡി​​എ​​സ് 28ലും ​​വി​​ജ​​യി​​ച്ചു. സ്വ​​ത​​ന്ത്ര​​ർ 18 വാ​​ർ​​ഡു​​ക​​ളി​​ൽ വി​​ജ​​യി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ച 1221 വാ​​ർ​​ഡു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് 509 എ​​ണ്ണ​​ത്തി​​ൽ വി​​ജ​​യി​​ച്ചി​​രു​​ന്നു. ബി​​ജെ​​പി 366 വാ​​ർ​​ഡു​​ക​​ളി​​ലും ജെ​​ഡി​​എ​​സ് 174 വാ​​ർ​​ഡു​​ക​​ളി​​ലും വി​​ജ​​യി​​ച്ചു.

കോ​​ൺ​​ഗ്ര​​സും ജെ​​ഡി​​എ​​സും വെ​​വ്വേ​​റെ​​യാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ച​​ത്. വി​​വി​​ധ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ജെ​​ഡി​​എ​​സു​​മാ​​യി കോ​​ൺ​​ഗ്ര​​സ് സ​​ഖ്യ​​മു​​ണ്ടാ​​ക്കും.