മുൻ ചീഫ് ജസ്റ്റീസിന് ഒരു ലക്ഷം പോയി

12:28 AM Jun 04, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍ലൈ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​ൽ സു​പ്രീം​കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ആ​ർ.​എം ലോ​ധ​യ്ക്കു ന​ഷ്ട​മാ​യ​ത് ഒ​രു ല​ക്ഷം രൂ​പ.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19ന് ​സു​ഹൃ​ത്തും ജ​ഡ്ജി​യു​മാ​യ ബി.​പി സിം​ഗി​ന്‍റെ ഇ-​മെ​യി​ലി​ൽ നി​ന്നാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ജ​സ്റ്റീ​സ് ആ​ർ.​എം ലോ​ധ​യ്ക്കു സ​ന്ദേ​ശം ല​ഭി​ക്കു​ന്ന​ത്.
അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കാ​യി ഒ​രു ല​ക്ഷം രൂ​പ വേ​ണ​മെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. തു​ട​ർ​ന്ന് താ​ൻ പ​ണം ന​ൽ​കി എ​ന്നു​മാ​ണ് ജ​സ്റ്റീ​സ് ലോ​ധ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.
ഇ- ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ൽ പ​ണം ന​ൽ​കേ​ണ്ട അ​ക്കൗ​ണ്ട് ന​ന്പ​റും ന​ൽ​കി​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ലോ​ധ ര​ണ്ടു ത​വ​ണ​യാ​യി ഒ​രു ല​ക്ഷം രൂ​പ ഈ ​അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.
ഇ​തി​നു മു​ന്പും ബി.​പി സിം​ഗു​മാ​യി ഇ​തേ ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടു​ള്ള​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് സം​ശ​യ​മൊ​ന്നും തോ​ന്നി​യി​രു​ന്നി​ല്ല. മേ​യ് 30ന് ​ബി.​പി സിം​ഗി​ന്‍റെ മ​റ്റൊ​രു മെ​യി​ൽ വ​ന്ന​പ്പോ​ഴാ​ണ് താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം ജ​സ്റ്റീ​സ് ലോ​ധ അ​റി​യു​ന്ന​ത്.

ത​ന്‍റെ മെ​യി​ൽ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ഴാ​ണ് ശ​രി​യാ​യ​തെ​ന്നും കാ​ണി​ച്ചാ​യി​രു​ന്നു ബി.​പി സിം​ഗി​ന്‍റെ മെ​യി​ൽ. തു​ട​ർ​ന്ന് ഇ​രു​വ​രും നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക​യും ഡ​ൽ​ഹി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്തു.