ഭീകരനെയും സഹായിയെയും ഏറ്റുമുട്ടലിൽ വധിച്ചു
12:28 AM Jun 04, 2019 | Deepika.com
ശ്രീനഗർ: കാഷ്മീരിലെ ഷോപിയാനിൽ ഭീകരനെയും സഹായിയെയും സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഫിർദൗസ് അഹമ്മദ് ഭട്ട്, സഹായി സജാദ് അഹമ്മദ് എന്നിവരാണു കൊല്ലപ്പെട്ടത്. കുൽഗാം സ്വദേശികളാണിവർ.