ത്രിഭാഷാ പദ്ധതിക്കു വഴങ്ങരുതെന്നു ശശി തരൂർ

12:15 AM Jun 03, 2019 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​തി​​​യ ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​ലു​​​ള്ള ത്രി​​​ഭാ​​​ഷാ പ​​​ദ്ധ​​​തി​​​ക്കു വ​​​ഴ​​​ങ്ങി​​​ക്കൊ​​​ടു​​​ക്കുക​​​യ​​​ല്ല അ​​​തു ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ് എം​​​പി ശ​​​ശി ത​​​രൂ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ത്രി​​​ഭാ​​​ഷ പ​​​ഠ​​​നം എ​​​ന്ന​​​ത് 1960 മു​​​ത​​​ലു​​​ള്ള​​​താ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​തു​​​വ​​​രെ അ​​​തു വേ​​​ണ്ട രീ​​​തി​​​യി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാം ത​​​ന്നെ ഹി​​​ന്ദി പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ​​​ഠി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലെ ഒ​​​രു സ്കൂ​​​ളി​​​ൽ പോ​​​ലും മ​​​ല​​​യാ​​​ള​​​മോ ത​​​മി​​​ഴോ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടി​​​ട്ടി​​​ല്ലെ​​​ന്നും ശ​​​ശി ത​​​രൂ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മാ​​​തൃ​​​ഭാ​​​ഷ​​​യ്ക്ക് പു​​​റ​​​മേ ഇം​​​ഗ്ലീ​​​ഷും ഹി​​​ന്ദി​​​യും കൂ​​​ടി​​​ച്ചേ​​​ർ​​​ന്ന​​​താ​​​ണ് ത്രി​​​ഭാ​​​ഷാ പാ​​​ഠ്യ പ​​​ദ്ധ​​​തി. പ​​​ഠി​​​ക്കു​​​ന്ന ഒ​​​രു ഭാ​​​ഷ​​​യെ​​​ങ്കി​​​ലും മാ​​​തൃ​​​ഭാ​​​ഷ​​​യാ​​​യി​​​രി​​​ക്ക​​​ണം എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത.

ഹി​​​ന്ദി ഭാ​​​ഷാ വി​​​വാ​​​ദ വി​​​ഷ​​​യ​​​ത്തി​​​ൽ മു​​​മ്പു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഇം​​​ഗ്ലീ​​​ഷി​​​നെ അ​​​നു​​​കൂ​​​ലി​​​ച്ചു സം​​​സാ​​​രി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തുനി​​​ന്ന് ത​​​രൂ​​​രി​​​ന് വി​​​മ​​​ർ​​​ശ​​​നം ഏ​​​റ്റു​​​വാ​​​ങ്ങേ​​​ണ്ടി​​​വ​​​ന്നി​​​ട്ടു​​​ണ്ട്.