പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ. യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നവും അനുമോദന യോഗവും

09:04 PM Sep 24, 2017 | Deepika.com
ക​ട്ട​പ്പ​ന: പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി ഇ​ന്ന് രാ​വി​ലെ 11.30-ന് ​ക​ട്ട​പ്പ​ന പോാ​ലീ​സ് സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും കു​റ്റാ​ന്വേ​ഷ​ണ​ത്തി​ൽ മി​ക​വു​തെ​ളി​യി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള അ​നു​മോ​ദ​ന യോ​ഗ​വും കു​ടും​ബ സ​ഹാ​യ​നി​ധി വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ക്കും.

വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും സ​മ്മേ​ള​നോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും. കെ.​വി. വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന എ​സ്ഐ ജോ​യ്സ് അ​പ്രേ​മി​ന് യാ​ത്ര​യ​യ​പ്പും ഹാ​ഷീ​ഷ് ഓ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ മി​ക​വു​തെ​ളി​യി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​വും ന​ട​ക്കും. ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യാ​യി​രു​ന്ന കെ.​സി. ലോ​റ​ൻ​സി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ​നി​ധി വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.