ന്യൂഡൽഹി: രാജ്യത്തിന്റെ സാന്പത്തികവളർച്ച അഞ്ചു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി. 2018-19 സാന്പത്തികവർഷത്തിലെ അവസാന ത്രൈമാസത്തിൽ (ജനുവരി-മാർച്ച്) 5.8 ശതമാനമാണ് രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി). കാർഷിക-നിർമാണ മേഖലയിലെ വളർച്ച കുറഞ്ഞതാണ് ജിഡിപിയിൽ പ്രതിഫലിച്ചത്.
2018-19 സാന്പത്തികവർഷത്തിലെ ജിഡിപി വളർച്ച 6.8 ശതമാനമാണെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തൊട്ടു മുൻ സാന്പത്തികവർഷം 7.2 ശതമാനമായിരുന്നു വളർച്ച.
2014-15 സാന്പത്തികവർഷത്തിലായിരുന്നു ഇതിനു മുന്പുള്ള കുറഞ്ഞ ജിഡിപി വളർച്ചയുണ്ടായത് 6.4 ശതമാനം.
നാലാം ത്രൈമാസത്തിലെ വളർച്ചയിൽ ചൈനയെക്കാളും പിന്നിലാണ് ഇന്ത്യ. ജനുവരി-മാർച്ച് കാലയളവിൽ ചൈനയ്ക്ക് 6.4 ശതമാനം വളർച്ചയുണ്ട്.
ജിഡിപി വളർച്ച അഞ്ചു വർഷത്തെ താഴ്ന്ന നിലയിൽ
02:13 AM Jun 01, 2019 | Deepika.com