സഖ്യകക്ഷികൾക്കു മന്ത്രിസഭയിൽ ആനുപാതിക പ്രാതിനിധ്യം വേണമെന്നു നിതീഷ്കുമാർ

01:31 AM Jun 01, 2019 | Deepika.com
പാ​റ്റ്ന: സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കു മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​നു​​​​പാ​​​​തി​​​​ക പ്രാ​​​​തി​​​​നി​​​​ധ്യം വേ​​​​ണ​​​​മെ​​​​ന്നു ബി​​​​ഹാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ. ഒ​​​രു മ​​​ന്ത്രി​​​സ്ഥാ​​​ന​​​മെ​​​ന്ന പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക പ്രാ​​​​തി​​​​നി​​​​ധ്യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്നു ജെ​​​​ഡി-​​​​യു വി​​​​ട്ടു​​​​നി​​​​ന്നി​​​​രു​​​​ന്നു. ത​​​​ങ്ങ​​​​ൾ എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​മെ​​​​ന്നും ഭാ​​​​വി​​​​യി​​​​ലും ജെ​​​​ഡി-​​​​യു കേ​​​​ന്ദ്രമ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ചേ​​​​രി​​​​ല്ലെ​​​​ന്നും നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു. ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ​​​​ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഒ​​​രു കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി, സ്വ​​​ത​​​ന്ത്ര ചു​​​മ​​​ത​​​ല​​​യു​​​ള്ള ഒ​​​രു സ​​​ഹ​​​മ​​​ന്ത്രി, ഒ​​​രു സ​​​ഹ​​​മ​​​ന്ത്രി എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു മ​​​ന്ത്രി​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണു ജെ​​​ഡി-​​​യു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഒ​​​രു മ​​​ന്ത്രി​​​സ്ഥാ​​​ന​​​മാ​​​ണു ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ ​​​വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​ത്. ഇ​​​ക്കാ​​​ര്യം നി​​​തീ​​​ഷ്കു​​​മാ​​​ർ നി​​​ര​​​സി​​​ച്ചു.
തു​​​ട​​​ർ​​​ന്ന് ബി​​​ഹാ​​​റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഭൂ​​​പേ​​​ന്ദ്ര യാ​​​ദ​​​വും ഒ​​​രു മ​​​ന്ത്രി​​​സ്ഥാ​​​ന​​​മെ​​​ന്ന നി​​​ല​​​പാ​​​ടു​​​മാ​​​യി സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും നി​​​തീ​​​ഷ്കു​​​മാ​​​ർ വ​​​ഴ​​​ങ്ങി​​​യി​​​ല്ല. ലോ​​​ക്സ​​​ഭ​​​യി​​​ൽ 16ഉം ​​​രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ആ​​​റും അം​​​ഗ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്.