മോടിയിൽ നരേന്ദ്ര മോദിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

02:13 AM May 31, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ന​രേ​ന്ദ്ര മോ​ദി ര​ണ്ടാം ത​വ​ണ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ലോ​ക​ത്തി​ലെ ഏ​റ്റ​വും​വ​ലി​യ ജ​നാ​ധി​പ​ത്യ​രാ​ഷ്‌​ട്ര​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി ത​ല​യുയർ​ത്തി​ നി​ൽ​ക്കു​ന്ന രാ​ഷ്‌​ട്ര​പ​തി​ഭ​വ​ന്‍റെ അ​ങ്ക​ണ​ത്തി​ൽ മോ​ദി​യുൾപ്പെടെ 58 മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​വ​രി​ൽ 25 പേ​ർ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രാ​ണ്. 33 സ​ഹ​മ​ന്ത്രി​മാ​രി​ൽ ഒ​ൻ​പ​തു​പേ​ർ​ക്കു സ്വ​ത​ന്ത്ര ചു​മ​ത​ല​യും ന​ൽ​കി.

വി​വി​ധ രാ​ഷ്‌​ട്ര​നേ​താ​ക്ക​ളെ​യും നൂ​റു​ക​ണ​ക്കി​നു വി​ഐ​പി​ക​ളെ​യും സാ​ക്ഷിനി​ർ​ത്തി ഇ​ന്ന​ലെ രാ​ത്രി കൃ​ത്യം ഏ​ഴി​ന് ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി. മോ​ദി​ക്കു പി​ന്നാ​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന രാ​ജ്നാ​ഥ് സിം​ഗും അ​തി​നു​ശേ​ഷം മോ​ദി​യു​ടെ മ​നഃ​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​നും പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ അ​മി​ത് അ​നി​ൽ​ച​ന്ദ്ര ഷാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. കേ​ര​ള​ത്തി​ൽനി​ന്നു​ള്ള ഏ​ക പ്രതിനിധിയായി ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും മ​ഹാ​രാ​രാ​ഷ്‌​ട്ര​യി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ സ​ഹ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ മു​ൻ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി മ​ന്ത്രി​സ​ഭ​യി​ലേ​ക്കി​ല്ലെ​ന്ന് നേ​ര​ത്തേ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, അ​മി​ത് ഷാ​യു​ടെ കാ​ര്യ​ത്തി​ൽ അ​വ​സാ​ന ​നി​മി​ഷം​വ​രെ ബി​ജെ​പി മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചുമ​ണി​യോ​ടെ ഗു​ജ​റാ​ത്ത് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജി​തേ​ന്ദ്ര​ഭാ​യ് വ​ഘാ​നി അ​മി​ത് ഷാ​യ്ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു ട്വീ​റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ന്ത്രി​സ​ഭ​യി​ലു​ണ്ടെ​ന്ന കാ​ര്യം പു​റ​ത്തു​വ​ന്ന​ത്.

നി​ല​വി​ലെ സ്ഥി​തി​യ​നു​സ​രി​ച്ച് രാ​ജ്നാ​ഥ് സിം​ഗ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി തു​ട​രു​മെന്നും അ​മി​ത് ഷാ ധ​ന​മ​ന്ത്രി​യാ​കു​മെ​ന്നു​മാ​ണു സൂ​ച​ന. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു ശേ​ഷ​മാ​യി​രി​ക്കും വ​കു​പ്പു​ക​ൾ വ്യ​ക്ത​മാ​ക്കു​ക. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ മി​ന്നും താ​ര​മാ​യി​രു​ന്ന സു​ഷ​മ സ്വ​രാ​ജ് ഇക്കുറി മ​ന്ത്രി​സ​ഭ​യി​ലി​ല്ല. സ​ത്യ​പ്ര​തി​ജ്ഞാ വേ​ദി​ക്കു മു​ന്നി​ൽ അ​തി​ഥി​ക​ളു​ടെ ഇ​ട​യി​ലാ​യി​രു​ന്നു അ​വ​ർ​ക്കു സ്ഥാ​നം. മേ​ന​ക ഗാ​ന്ധി​യെ​യും ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി. പ​ക​രം മേ​ന​കയെ ഇ​ട​ക്കാ​ല സ്പീ​ക്ക​റാ​യി നി​ശ്ച​യി​ച്ചു.

രാ​ഷ്‌​ട്ര​പ​തി രാംനാഥ് കോവി ന്ദ് വേ​ദി​യി​ലേ​ക്കു വ​ന്ന​തോ​ടെ ദേ​ശീ​യഗാ​നം ഉ​യ​ർ​ന്നു. തു​ട​ർ​ന്നു സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യാ​യി ന​രേ​ന്ദ്ര ദാ​മോ​ദ​ർ ദാ​സ് മോ​ദി ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. സ​ദ​സി​ൽനി​ന്നു​യ​ർ​ന്ന ആ​ർ​പ്പുവി​ളി​ക​ൾ​ക്കി​ട​യി​ൽ ഈ​ശ്വ​ര നാ​മ​ത്തി​ലാ​ണ് മോ​ദി ര​ണ്ടാം ത​വ​ണ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി, യു​പി​എ ചെ​യ​ർ​പേ​ഴ്സൺ സോ​ണി​യ ഗാ​ന്ധി, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്, ഗു​ലാം ന​ബി ആ​സാ​ദ് എ​ന്നി​വ​രും​ ച​ട​ങ്ങ് വീ​ക്ഷി​ക്കാ​നെ​ത്തി​യി​രു​ന്നു.

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നു മു​ൻ​പാ​യി ന​രേ​ന്ദ്ര മോ​ദി ഗാ​ന്ധിസ​മാ​ധി സ്ഥ​ല​മാ​യ രാ​ജ്ഘ​ട്ടും മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യു​ടെ സ്മൃ​തി​കു​ടീ​ര​മാ​യ സ​ധൈ​വ് അ​ട​ൽ സ​മാ​ധി​യും സ​ന്ദ​ർ​ശി​ച്ച് ആ​ദ​രം അ​ർ​പ്പി​ച്ചു.

സെ​ബി മാ​ത്യു

കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ -2019

1.ന​രേ​ന്ദ്ര​മോ​ദി (പ്രധാനമന്ത്രി)
2.രാ​ജ്നാ​ഥ് സിം​ഗ്
3.അ​മി​ത് ഷാ
4.​നി​തി​ൻ ഗ​ഡ്ക​രി
5. സ​ദാ​ന​ന്ദ ഗൗ​ഡ
6. നി​ർ​മ​ല സീ​താ​രാ​മ​ൻ
7. രാം​വി​ലാ​സ് പാ​സ്വാ​ൻ
8. ന​രേ​ന്ദ്ര​സിം​ഗ് തോ​മ​ർ
9. ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്
10. ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ൽ
11. താ​വ​ർ​ച​ന്ദ​ർ ഗെ​ലോ​ട്ട്
12. ഡോ. ​എ​സ് .ജ​യ​ശ​ങ്ക​ർ
13. ര​മേ​ഷ് പൊഖ്രിയാ​ൽ
14. അ​ർ​ജു​ൻ മു​ണ്ട
15. സ്മൃ​തി ഇ​റാ​നി
16. ഡോ.​ഹ​ർ​ഷ​വ​ർ​ദ്ധ​ൻ
17. പ്ര​കാ​ശ് ജാ​വ​ദേ​ക​ർ
18. പീ​യു​ഷ് ഗോ​യ​ൽ
19. ധ​ർ​മ്മേ​ന്ദ്ര​പ്ര​ധാ​ൻ
20. മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി
21. പ്ര​ഹ​ളാ​ദ് ജോ​ഷി
22. ഡോ. ​മ​ഹേ​ന്ദ്ര​നാ​ഥ് പാ​ണ്ടെ
23. അ​ര​വി​ന്ദ് സാ​വ​ന്ത്
24. ഗി​രി​രാ​ജ് സിം​ഗ്
25. ഗ​ജേ​ന്ദ്ര​സിം​ഗ് ഷെ​ഖാ​വ​ത്ത്

സ​ഹ​മ​ന്ത്രി​മാ​ർ (സ്വ​ത​ന്ത്ര​ചു​മ​ത​ല)

1. സ​ന്തോ​ഷ്കു​മാ​ർ ഗം​ഗ്വാ​ർ
2. റാ​വു ഇ​ന്ദ​ർ​ജി​ത്ത് സിം​ഗ്
3. ശ്രീ​പ​ദ് യ​ശോ​നാ​യി​ക്
4. ഡോ.​ജി​തേ​ന്ദ​ർ​സിം​ഗ്
5. കി​ര​ണ്‍ റി​ജി​ജു
6. പ്ര​ഹ​ളാ​ദ് സിം​ഗ് പ​ട്ടേ​ൽ
7. രാ​ജ്കു​മാ​ർ സിം​ഗ്
8. ഹ​ർ​ദീ​പ് സിം​ഗ് പു​രി
9. മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ

സ​ഹ​മ​ന്ത്രി​മാ​ർ

1. ഫ​ഗ​ൻ​സിം​ഗ് കു​ല​സ്തെ
2. അ​ശ്വി​നി​കു​മാ​ർ ചൗ​ബെ
3. അ​ർ​ജു​ൻ​മേ​ഘ്വാ​ൾ
4. ജ​ന​റ​ൽ വി.​കെ സിം​ഗ്
5. കൃ​ഷ​ൻ പാ​ൽ
6. ഡി. ​ആ​ർ. ദാ​ദാ​റാ​വു
7. ജി. ​കൃ​ഷ​ൻ റെ​ഡ്ഢി
8. പു​രു​ഷോ​ത്തം രു​പാ​ല
9. രാം​ദാ​സ് അ​ത്താ​വ്‌​ലെ‌
10. സാ​ധ്വി നി​ര​ഞ്ജ​ൻ ജ്യോ​തി
11. ബാ​ബു​ൽ സു​പ്രി​യോ
12. സ​ഞ്ജീ​വ്കു​മാ​ർ ബ​ല്യാ​ൻ
13. ഡി.​എ​സ്. ശ്യാം​റാ​വു
14.അ​നു​രാ​ഗ്സിം​ഗ് ഠാ​ക്കൂ​ർ
15. എ.​എ​സ്. ച​ന്ന ബാ​സ​പ്പ
16. നി​ത്യാ​ന​ന്ദ് റാ​യി
17. ര​ത്ത​ൻ​ലാ​ൽ ക​ഠാ​രി​യ
18. വി. ​മു​ര​ളീ​ധ​ര​ൻ
19. രേ​ണു​കാ​സിം​ഗ് സ​രൂ​ദ
20. സോം ​പ്ര​കാ​ശ്
21. രാ​മേ​ശ്വ​ർ തേ​ലി
22. പ്ര​താ​പ് സിം​ഗ് സാ​രം​ഗി
23. കൈ​ലാ​ഷ് ചൗ​ധ​രി
24. ദേ​ബ​ശ്രീ ചൗ​ധ​രി