വഡോദര: ഗുജറാത്തിലെ വഡോദരയിൽ ഇയർഫോൺ ലിഫ്റ്റിന്റെ ഗ്രില്ലിനിടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. പ്ലാസ്റ്റിക് നിർമാണ ഫാക്ടറിയിലാണു സംഭവം. ഫാക്ടറിയിലെ തൊഴിലാളിയായ സുശീല വിശ്വകർമ(48)യ്ക്കാണു ദാരുണാന്ത്യമുണ്ടായത്. ഉത്തർപ്രദേശ് സ്വദേശിനിയാണ് ഇവർ.
രാവിലെ എട്ടോടെ താഴത്തെ നിലയിൽനിന്നു മുകളിലേക്കു ലിഫ്റ്റ് വഴി പോകുകയായിരുന്നു സുശീല. മൂന്നാംനിലയിലെത്തിയപ്പോൾ ലിഫ്റ്റിന്റെ ഗ്രില്ലിനിടയിൽ ഇവരുടെ ഇയർഫോൺ കുടുങ്ങി. ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇയർഫോണിന്റെ വയർ കഴുത്തിൽ കുരുങ്ങി സുശീലയുടെ തല കഴുത്തിൽനിന്നു അറ്റുപോകുകയായിരുന്നു. ഫോണിൽ പാട്ട് കേട്ടുകൊണ്ടിരിക്കേയാണ് അപകടമുണ്ടായതെന്നു പോലീസ് പറഞ്ഞു.
ഇയർഫോൺ ലിഫ്റ്റിനുള്ളിൽ കുടുങ്ങി സ്ത്രീയുടെ തലയറ്റു
01:39 AM May 30, 2019 | Deepika.com