നെഹ്റുവിനെയും രാജീവിനെയും പോലെ വ്യക്തിപ്രഭാവമുള്ള നേതാവാണു മോദിയെന്നു രജനീകാന്ത്
12:34 AM May 29, 2019 | Deepika.com
ചെന്നൈ: ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, വാജ്പേയി തുടങ്ങിയവരെപ്പോലെ വ്യക്തിപ്രഭാവമുള്ള നേതാവാണു നരേന്ദ്ര മോദിയെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. ബിജെപിയുടെ വിജയം മോദിയുടെ വ്യക്തിപരമായ നേതൃമികവുകൊണ്ടാണെന്നും രജനീകാന്ത് പറഞ്ഞു. വ്യാഴാഴ്ച മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. രജനീകാന്തിനും കമൽഹാസനും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു.