യുപിയിൽ മുൻ എംപി മരിച്ച നിലയിൽ
01:01 AM May 28, 2019 | Deepika.com
ബുലന്ദ്ഷഹർ: യുപിയിലെ ബുലന്ദ്ഷഹർ മുൻ എംപിയും സമാജ്വാദി പാർട്ടി നേതാവുമായ കമലേഷ് ബാൽമീകി(52)യെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഖുർജ പട്ടണത്തിലാണു ബാൽമീകി താമസിച്ചിരുന്നത് മരുമകൻ ലളിത് ആണു ബാൽമീകിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. 2009ലാണു ബുലന്ദ്ഷഹറിൽനിന്നു കമലേഷ് ബാൽമീകി ലോക്സഭാംഗമായത്.