സത്യപ്രതിജ്ഞയ്ക്കു ശേഷം മോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക്
12:12 AM May 27, 2019 | Deepika.com
ന്യൂഡൽഹി: പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക്. നയതന്ത്ര ഉദ്യോഗസ്ഥരെയും മാലദ്വീപ് വാർത്താ റിപ്പോർട്ടുകളെയും ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജൂൺ ആദ്യവാരം മോദി മാലദ്വീപ് സന്ദർശിക്കുമെന്നാണു റിപ്പോർട്ട്. കഴിഞ്ഞ നവംബറിൽ മോദി മാലദ്വീപ് സന്ദർശിച്ചിരുന്നു. 2014ൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മോദിയുടെ ആദ്യ വിദേശയാത്ര ഭൂട്ടാനിലേക്കായിരുന്നു.