കോയന്പത്തൂർ: ആനമലൈയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒന്നാംക്ലാസ് വിദ്യാർഥിനി മരണമടഞ്ഞു. നവമലൈ മുരുകന്റെ മകൾ രഞ്ജന (ഏഴ്)യാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി അമ്മ ചിത്രയ്ക്കും ബന്ധുക്കൾക്കുമൊപ്പം കടയിൽനിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്കു വരുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രഞ്ജന സംഭവസ്ഥലത്തുതന്നെ മരിച്ചു. മുരുകൻ വനംവകുപ്പ് ജീവനക്കാരനാണ്.
കാട്ടാന ആക്രമണം: ഒന്നാംക്ലാസ് വിദ്യാർഥിനി മരണമടഞ്ഞു
01:24 AM May 26, 2019 | Deepika.com