ഗുജറാത്തിൽ 15 മണ്ഡലങ്ങളിൽ മൂന്നു ലക്ഷത്തിലധികം ഭൂരിപക്ഷം

12:54 AM May 25, 2019 | Deepika.com
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ലെ 24 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഭൂ​​രി​​പ​​ക്ഷം വ​​ർ​​ധി​​ച്ചു. ര​​ണ്ടി​​ട​​ത്തു മാ​​ത്ര​​മാ​​ണു ഭൂ​​രി​​പ​​ക്ഷം കു​​റ​​ഞ്ഞ​​ത്. ഇ​​ത്ത​​വ​​ണ​​യും മു​​ഴു​​വ​​ൻ സീ​​റ്റും തൂ​​ത്തു​​വാ​​രി​​യ​​ത് ബി​​ജെ​​പി​​യാ​​ണ്. ന​​വ​​സാ​​രി​​യി​​ൽ 6.89 ല​​ക്ഷം വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ വി​​ജ​​യി​​ച്ച സി.​​ആ​​ർ. പാ​​ട്ടീ​​ൽ ആ​​ണ് ഏ​​റ്റ​​വും ഗം​​ഭീ​​ര വി​​ജ​​യം നേ​​ടി​​യ​​ത്. 2014ൽ ​​പാ​​ട്ടീ​​ലി​​ന്‍റെ ഭൂ​​രി​​പ​​ക്ഷം 5.58 ല​​ക്ഷം ആ​​യി​​രു​​ന്നു. 15 സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ മൂ​​ന്നു ല​​ക്ഷ​​ത്തി​​ല​​ധി​​കം വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ വി​​ജ​​യി​​ച്ചു. 2014ൽ ​​ആ​​റു പേ​​ർ​​ക്കാ​​യി​​രു​​ന്നു ഈ ​​നേ​​ട്ടം. ദ​​ഹോ​​ദ്, പോ​​ർ​​ബ​​ന്ത​​ർ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണു ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ ഭൂ​​രി​​പ​​ക്ഷം കു​​റ​​ഞ്ഞ​​ത്. എ​​ല്ലാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലാ​​ണു ഭൂ​​രി​​പ​​ക്ഷം.

വ​​ഡോ​​ദ​​ര​​യി​​ൽ 2014ൽ ​​ന​​രേ​​ന്ദ്ര മോ​​ദി നേ​​ടിയ 5.70 ല​​ക്ഷം വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷം ര​​ഞ്ജ​​ൻ ഭ​​ട്ട് മ​​റി​​ക​​ട​​ന്നു. 5.89 ല​​ക്ഷ​​മാ​​ണു ഭ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷം. ഗാ​​ന്ധി​​ന​​ഗ​​റി​​ൽ അ​​മി​​ത് ഷാ 5.57 ​​ല​​ക്ഷം വോ​​ട്ടി​​നാ​​ണു വി​​ജ​​യി​​ച്ച​​ത്. 2014ൽ ​​എ​​ൽ.​​കെ. അ​​ഡ്വാ​​നി​​യു​​ടെ വി​​ജ​​യം 4.83 ല​​ക്ഷം വോ​​ട്ടി​​നാ​​യി​​രു​​ന്നു. സൂ​​റ​​ത്തി​​ൽ ദ​​ർ​​ശ​​ന ജാ​​ർ​​ദോ​​ഷ് 5.48 ല​​ക്ഷം വോ​​ട്ടി​​നു വി​​ജ​​യി​​ച്ചു. 2014ൽ ​​ദ​​ർ​​ശ​​ന​​യു​​ടെ ഭൂ​​രി​​പ​​ക്ഷം 5.33 ല​​ക്ഷ​​മാ​​യി​​രു​​ന്നു. ഗു​​ജ​​റാ​​ത്തി​​ൽ ഏ​​റ്റ​​വും കു​​റ​​ഞ്ഞ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ വി​​ജ​​യി​​ച്ച​​ത് ദ​​ഹോ​​ദി​​ൽ ജ​​സ്‌​​വ​​ന്ത് സിം​​ഗ് ഭാ​​ഭോ​​ർ ആ​​ണ്. 1.27 ല​​ക്ഷ​​മാ​​ണു ഭാ​​ഭോ​​റി​​ന്‍റെ ഭൂ​​രി​​പ​​ക്ഷം.

ഇ​​ത്ത​​വ​​ണ ബി​​ജെ​​പി​​ക്ക് 62.2 ശ​​ത​​മാ​​നം വോ​​ട്ട് ല​​ഭി​​ച്ചു. കോ​​ൺ​​ഗ്ര​​സി​​നു കി​​ട്ടി​​യ​​ത് 32.1 ശ​​ത​​മാ​​ന​​മാ​​ണ്. ക​​ഴി​​ഞ്ഞ ത​​വ​​ണ ബി​​ജെ​​പി​​യു​​ടെ വോ​​ട്ട് വി​​ഹി​​തം 60 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.