അ​മേ​ഠി​യി​ൽ തോല്‌വി, വയനാട്ടിൽ വിജയം

02:40 AM May 24, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: യു​​പി​​യി​​ലെ അ​​മേ​​ഠി മ​​ണ്ഡ​​ല​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി പ​​രാ​​ജ​​യ​​പ്പെ​​ട്ടു. കേ​​ന്ദ്ര​​മ​​ന്ത്രി സ്മൃ​​തി ഇ​​റാ​​നി​​യാ​​ണു രാ​​ഹു​​ലി​​നെ 49,702 വോ​​ട്ടി​​നു പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 2004, 2009, 2014 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ രാ​​ഹു​​ൽ​​ഗാ​​ന്ധി അ​​മേ​​ഠി​​യി​​ൽ​​നി​​ന്നു വ​​ൻ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​ത​​വ​​ണ സ്മൃ​​തി ഇ​​റാ​​നി​​യെ 1,07,903 വോ​​ട്ടി​​നു പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ച​​​രി​​​ത്ര​​​ത്തി​​​ലെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് ഭൂ​​​രി​​​പ​​​ക്ഷവുമായാണ് രാ​​​ഹു​​​ൽ വ​​​യ​​​നാ​​​ട്ടി​​ൽ ജയിച്ചത്. 4,31,770 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം. രാ​​​ഹു​​​ലിന് 7,06,367 വോ​​​ട്ട് ല​​​ഭി​​​ച്ച​​​പ്പോ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ പി.​​​പി. സു​​​നീ​​​റി​​​ന് 2,74,597 വോ​​​ട്ടും ബി​​​ഡി​​​ജെഎസി​​​ലെ തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളിക്ക് 78,809 വോട്ടും ലഭിച്ചു.