പ്രണാബ് മുഖർജിയുടെ മകൻ മൂന്നാമതായി
02:40 AM May 24, 2019 | Deepika.com
കോൽക്കത്ത: മുൻ രാഷ്ട്രപതി പ്രണാബ്കുമാർ മുഖർജിയുടെ മകൻ അഭിജിത്തിനു ദയനീയ പരാജയം. ജംഗിപുരിലെ സിറ്റിംഗ് എംപിയായിരുന്ന അഭിജിത് മൂന്നാം സ്ഥാനത്തായി. 19.61 ശതമാനം വോട്ടാണ് അഭിജിത്തിനു കിട്ടിയത്. തൃണമൂൽ കോണ്‍ഗ്രസിലെ ഖലിലൂർ റഹ്മാൻ ആണു വിജയിച്ചത്. ബിജെപിയിലെ മഫുജ ഖാതുൻ രണ്ടാം സ്ഥാനത്തായി. സിപിഎം സ്ഥാനാർഥി മുഹമ്മദ് സുൾഫിക്കർ അലി നാലാം സ്ഥാനത്തായി.