കർണാടക: കോൺഗ്രസിനും ബിജെപിക്കും ഓരോ നിയമസഭാ സീറ്റ്
01:53 AM May 24, 2019 | Deepika.com
ബംഗളൂരു: കർണാടകയിൽ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റുകൾ കോൺഗ്രസും ബിജെപിയും പങ്കിട്ടു. രണ്ടു സീറ്റുകളും കോൺഗ്രസ് വിജയിച്ചവയായിരുന്നു. കുൻഡഗോൽ സീറ്റിൽ കോൺഗ്രസിലെ കുസുമവതി ശിവല്ലി 1611 വോട്ടിനു വിജയിച്ചു. അന്തരിച്ച മുൻ മന്ത്രി സി.എസ്. ശിവല്ലിയുടെ ഭാര്യയാണു കുസുമവതി. ചിഞ്ചോളിയിൽ ബിജെപിയിലെ ഡോ. അവിനാശ് ജാഥവ് 8030 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.